നെടുമങ്ങാട്:നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് കൈത്താങ്ങായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിംഗപ്പൂർ റെഡ് ക്രോസിൽ നിന്ന് ലഭിച്ച ഓക്സിജൻ കോൺ സെൺട്രേറ്ററുകൾ സൊസൈറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് കൈമാറി.നെടുമങ്ങാട് താലൂക്കുതല വിതരണോദ്ഘാടനം മന്ത്രി ജി.ആർ.അനിൽ ജില്ലാ ഹോസ്പിറ്റലിൽ നിർവഹിച്ചു.സൂപ്രണ്ട് ഡോ. അഷ്‌റഫ് ഏറ്റുവാങ്ങി.താലൂക്ക് ചെയർമാൻ ഇൻചാർജ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ ചെയർമാൻ പി.എച്ച് ഹരികൃഷ്ണൻ, ജില്ലാ വൈസ് ചെയർമാൻ ശശിധരൻ പിള്ള,താലൂക്ക് സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ഗോപാലകൃഷ്ണൻ സതീഷ്കുമാർ,സുഭാഷ്,രാജലക്ഷ്മി,മോഹൻ എന്നിവർ പങ്കെടുത്തു.മികച്ച സേവനം കാഴ്ചവച്ച റെഡ്ക്രോസ് പ്രവർത്തകരെ മന്ത്രി ആദരിച്ചു.