തിരുവനന്തപുരം: ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത നിർമ്മൽ ചന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത്, സംസ്ഥാന ഭാരവാഹികളായ ടി.എഫ്. സെബാസ്റ്റ്യൻ, ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു. നിർമ്മൽ ചന്ദ്രന്റെ പേരിലുള്ള വായ്പകൾ എഴുതിത്തള്ളണമെന്നും ആശ്രിതർക്ക് സർക്കാർ സർവീസിൽ ജോലി നൽകണമെന്നും കേരളത്തിലെ വ്യാപാരികൾക്ക് സിബിൽ സ്‌കോർ ബാധകമാക്കാതെ പലിശരഹിത വായ്പ അടിയന്തരമായി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.