cov

തിരുവനന്തപുരം: കൊവിഡ് മരണം മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കരിനിഴലാകുന്നു. റിപ്പോർട്ട് ചെയ്യുന്നതിലെ വീഴ്ചയും കൊവിഡ് മരണം സ്ഥിരീകരിക്കാൻ ഡെത്ത് ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചതുമാണ് സർക്കാരിന് തലവേദനയാകുന്നത്. ഇത്തരമൊരു കമ്മിറ്റി എന്തിന് രൂപീകരിച്ചെന്ന ചോദ്യം ആദ്യം മുതൽ ഉയരുന്നുണ്ട്.

എന്നാൽ ലോകാരോഗ്യസംഘടനയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡം കർശനമായി പാലിക്കാനാണ് കമ്മിറ്റിയെന്നാണ് സർക്കാരിന്റെ വാദം. കൊവിഡ് മരണം നിർണയിക്കാൻ പ്രത്യേക കമ്മിറ്റി വേണ്ടെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഡോ. ബി. ഇക്ബാൽ അദ്ധ്യക്ഷനായ വിദഗ്‌ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പിറ്റേദിവസം ചേർന്ന വിദഗ്‌ദ്ധസമിതി യോഗത്തിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പങ്കെടുത്ത് റിപ്പോർട്ടിനെ വിമർശിച്ചിരുന്നു. ഇതോടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്കെതിരായ വിമർശനത്തിൽ നിന്ന് വിദഗ്‌ദ്ധസമിതി പിൻമാറി.

കൊവിഡ് രോഗി ആസമയത്തുണ്ടാകുന്ന മറ്റ് അസുഖം കാരണം മരിച്ചാൽ ഫലം നെഗറ്റീവായാലും മരണം കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയത് ഡെത്ത് ഓഡിറ്റ് കമ്മിറ്റിയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ളവയെല്ലാം അതത് ആശുപത്രികൾ കൊവിഡ് മരണമായാണ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിരുന്നത്. മരണം നടന്ന് അന്നോ പിറ്റേന്നോ ആശുപത്രിയിൽ നിന്ന് കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ലഭിക്കും. സംസ്ഥാനത്ത് ഉടനീളമുള്ള കേസുകൾ എത്തുന്നതിനാൽ ആഴ്ചകൾക്ക് ശേഷമാണ് കമ്മിറ്റി ഇത് പരിഗണിക്കുന്നത്. ഈ ഘട്ടത്തിൽ മരണം സംബന്ധിച്ച് എന്തെങ്കിലും അവ്യക്തയുണ്ടെങ്കിൽ ആശുപത്രിയിൽ നിന്ന് വിവരം ലഭ്യമാകാത്ത അവസ്ഥയുമുണ്ട്. ഇതോടെ സംശയമുള്ളത് പാടേ ഒഴിവാക്കും.

 കമ്മിറ്റിക്ക് മുകളിൽ മറ്റൊന്ന്
പരസ്യമായ ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്ക് മുകളിൽ രഹസ്യമായി മറ്റൊരു കമ്മിറ്റിയും മരണം വിലയിരുത്തുന്നുണ്ടെന്നാണ് വിവരം. സർക്കാർ ഡോക്ടർമാരടങ്ങുന്ന ഡെത്ത് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നൽകുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറടങ്ങുന്ന മറ്റൊരു ഉന്നതസമിതിയാണ് റിപ്പോർട്ട് അന്തിമമാക്കുന്നത്.

കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ: തെ​ളി​വാ​യി​ ​സ​ർ​ക്കാ​ർ​ ​രേഖ എ​ങ്ങ​നെ​ ​ന​ൽ​കു​മെ​ന്ന്
പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

ആ​ലു​വ​:​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ​ ​എ​ന്തി​ന് ​മ​റ​ച്ചു​വ​ച്ചെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ആ​ലു​വ​യി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഐ.​സി.​എം.​ആ​ർ​ ​മാ​ർ​ഗ​രേ​ഖ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ​സം​സാ​രി​ക്കു​ന്ന​ ​മ​ന്ത്രി​ ​ഇ​ട​യ്‌​ക്കെ​പ്പോ​ഴെ​ങ്കി​ലും​ ​അ​തൊ​ന്ന് ​വാ​യി​ക്ക​ണം.​ ​കൊ​വി​ഡ് ​മ​ര​ണം​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ ​കി​ട്ടി​യാ​ലേ​ ​പ​രി​ശോ​ധി​ക്കൂ​വെ​ന്ന് ​പ​റ​യു​ന്ന​ത് ​ശ​രി​യ​ല്ല.​ ​ആ​ർ​ക്കാ​ണ് ​പ​രാ​തി​ ​കൊ​ടു​ക്കേ​ണ്ട​തെ​ന്നും​ ​പ​രാ​തി​യു​മാ​യി​ ​ചെ​ല്ലു​ന്ന​ ​ആ​ളു​ക​ളോ​ട് ​തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​യ്യി​ലു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​അ​വ​ർ​ ​എ​ങ്ങ​നെ​ ​ന​ൽ​കു​മെ​ന്നും​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.

മൂ​ന്നി​ലൊ​ന്നു​ ​മ​ര​ണ​വും​ ​കൊ​വി​ഡ​ല്ലാ​തെ​ ​പോ​കു​ന്നു​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി

കോ​ട്ട​യം​:​ ​കൊ​വി​ഡ് ​മ​ര​ണ​സം​ഖ്യ​ ​സ​ർ​ക്കാ​ർ​ ​കു​റ​ച്ചു​കാ​ണി​ച്ച​ത് ​നി​ർ​ഭാ​ഗ്യ​ക​ര്യ​വും​ ​ഗൗ​ര​വ​മു​ള്ള​തു​മാ​ണെ​ന്ന് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.​ ​മ​ര​ണ​ ​സ​മ​യ​ത്ത് ​നെ​ഗ​റ്റീ​വാ​യി​ ​എ​ന്ന​ ​പേ​രി​ൽ​ ​മൂ​ന്നി​ലൊ​ന്നു​ ​മ​ര​ണ​ങ്ങ​ളും​ ​കൊ​വി​ഡ് ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടാ​തെ​ ​പോ​കു​ന്നു.​ ​ഇ​നി​യു​ള്ള​ ​കേ​സു​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​ഇ​തു​വ​രെ​യു​ള്ള​തും​ ​തി​രു​ത്ത​ണം.
എം.​എ​ൽ.​എ​ ​ഫ​ണ്ടി​ലെ​ ​അ​ഞ്ചു​ ​കോ​ടി​യി​ൽ​ ​നാ​ലു​ ​കോ​ടി​യും​ ​കൊ​വി​ഡി​ന്റെ​ ​പേ​രി​ൽ​ ​സ​ർ​ക്കാ​ർ​ ​എ​ടു​ത്തു.​ ​ഇ​തി​ൽ​ 25​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​എം.​എ​ൽ​എ​മാ​ർ​ക്ക് ​ന​ൽ​കി​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഇ​ല്ലാ​ത്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ളി​ലേ​ക്കാ​യി​ ​മൊ​ബൈ​ൽ​ ​വാ​ങ്ങി​ ​ന​ൽ​ക​ണം.
മു​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നും​ ​കു​ടും​ബ​ത്തി​നു​മെ​തി​രെ​ ​ഉ​ണ്ടാ​യ​ ​വ​ധ​ഭീ​ഷ​ണി​ ​ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​കാ​ണു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലി​‌​പ്പോ​ൾ​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ളു​ടെ​ ​തേ​ർ​വാ​ഴ്‌​ച​‌​യാ​ണ്.​ ​ക്ര​മ​സ​മാ​ധാ​നം​ ​ത​ക​രു​ന്ന​ത് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ​ ​വീ​ഴ്ച​യാ​ണ്.

വോ​ട്ട​ർ​പ​ട്ടി​ക​ ​ക്ര​മ​ക്കേ​ടി​ൽ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.​ ​വീ​ഴ്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്നും​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.