തിരുവനന്തപുരം : അന്തർദ്ദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്.എൻ.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ രജിസ്ട്രാർ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, ജനറൽ മാനേജർ ജി. ഗോപകുമാർ, ഡി.ജി.എം എം.ബി.അജിത്കുമാർ എന്നിവർ പങ്കെടുത്തു.