തിരുവനന്തപുരം: ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് മേധാവി ഡോ. ബി.സന്ധ്യ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പി അനിൽ കാന്തിനെ സന്ദർശിച്ചു. രാവിലെ 11ന് എത്തിയ അവർ പുതിയ പൊലീസ് മേധാവിക്ക് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ചു. ഹോംഗാർഡുകൾ, സിവിൽ ഡിഫൻസ് വിഭാഗം എന്നിവരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.
ഫയർഫോഴ്സിൽ നടത്തിയ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേ റിപ്പോർട്ട്, ഫയർഫോഴ്സ് ജീവനക്കാർക്കിടയിലെ കൊവിഡ് വ്യാപനവും വാക്സിനേഷന്റെ ഫലങ്ങളും സംബന്ധിച്ച റിപ്പോർട്ട് എന്നിവ ഡി.ജി.പിക്ക് കൈമാറി. ഫയർഫോഴ്സിൽ നടത്തിയതിന് സമാനമായ സർവേകൾ പൊലീസിലും നടത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കുമെന്ന് അനിൽകാന്ത് അറിയിച്ചു.