വർക്കല : കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ ) വർക്കല ശാഖയിൽ ലോക്ഡൗൺ കാരണം കഴിഞ്ഞ രണ്ടു മാസമായി നടത്താൻ കഴിയാതിരുന്ന ചിട്ടിലേലം ജൂലായ് 5 മുതൽ പുനരാരംഭിക്കുമെന്ന് മാനേജർ ഷൈജു അറിയിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും ചിട്ടിലേലവും മറ്റ് പണമിടപാടുകളും നടക്കുക. ചൊവ്വ,വ്യാഴം, ശനി,ഞായർ ദിവസങ്ങളിലെ ലേലം തുടർന്നു വരുന്ന പ്രവർത്തിദിവസം നടക്കും.

വാട്ട്സ് ആപ്, ഇ. മെയിൽ മുഖേന പ്രോക്സീ സൗകര്യം ഉപയോഗപ്പെടുത്താമെന്നതിനാൽ ലേലസമയം പരമാവധി പത്ത് പേർക്ക് മാത്രമേ ബ്രാഞ്ചിനുള്ളിൽ പ്രവേശനമുണ്ടാകൂ.
മുടക്കം വന്ന ചിട്ടികൾക്കും ജൂലായ് 31 വരെ വീതപ്പലിശ നഷ്ടം ഉണ്ടാവില്ല. കൂടാതെ ചിട്ടി, വായ്പ എന്നിവയ്ക്കുള്ള പിഴപ്പലിശയും ഒഴിവാക്കിയിട്ടുണ്ട് എന്ന് മാനേജർ അറിയിച്ചു. ഫോൺ. 9447797029, 9446848456