നെയ്യാറ്റിൻകര: ബൈക്കിൽ കറങ്ങി നടന്ന് മദ്യവില്പന നടത്തിയ വിഴിഞ്ഞം മുല്ലൂർ തലക്കോട് കഞ്ഞിരക്കവിളാകത്ത് വീട്ടിൽ ഷിബുവിനെ (37) നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ കട്ടച്ചൽക്കുഴി ജംഗ്ഷനിൽ മന്നോട്ടുകോണം റോഡിൽ മദ്യവില്പന നടത്തവേയാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും പതിനൊന്നര ലിറ്റർ മദ്യവും പിടിച്ചെടുത്തു. മുൻപ് കാറിൽ മദ്യ കച്ചവടം നടത്തിയ സംഭവത്തിൽ 35 ലിറ്റർ മദ്യവും കാറും ഉൾപ്പെടെ ഇയാളെ എക്സൈസ് പിടികൂടിയിരുന്നു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.