general

ബാലരാമപുരം: യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കോട്ടുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിരിയാണി ചലഞ്ചിൽ സമാഹരിച്ച പണമുപയോഗിച്ച് നിർദ്ധനരായ 7വിദ്യാർത്ഥികൾക്ക് അഡ്വ.എം.വിൻസെന്റ് എം.എൽ.എ സ്മാർട്ട്‌ ഫോണുകൾ കൈമാറി.യൂത്ത് കോൺഗ്രസ്‌ കോട്ടുകാൽ മണ്ഡലം പ്രസിഡന്റ്‌ എ എ ബഷീർ അദ്ധ്യക്ഷത വഹിച്ചു.ഡി. സി.സി ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ്.ഡി.പോൾ,ജില്ലാ പഞ്ചായത്ത് മെമ്പറും,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയുമായ വിനോദ് കോട്ടുകാൽ,കോൺഗ്രസ് കോട്ടുകാൽ മണ്ഡലം പ്രസിഡന്റ്‌ വട്ടവിള വിജയകുമാർ,ഡി.സി.സി മെമ്പർ കോട്ടുകാൽ എ.ജയരാജൻ,ബ്ലോക്ക്‌ സെക്രട്ടറി ഗിരീശൻ,പയറ്റുവിള വാർഡ് മെമ്പർ ഗിരിജ,യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അഫ്സൽ ബാലരമപുരം,നന്നംകുഴി ബിനു,യൂത്ത് കോൺഗ്രസ്‌ അസംബ്ലി സെക്രട്ടറി ഷൈനി രാജൻ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ സതീഷ് നന്നംകുഴി,ജിഷ്ണു.എം.ബി,മഹേഷ്‌ തെങ്കവിള,അമൽ ചന്ദ്രൻ,അരുൺ അംബിളി, ഷിജിൻ ദാസ്,അമൽ ദേവ്, കുഴിത്തറ ചന്ദ്രൻ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ആകാശ് തുടങ്ങിയവർ സംബന്ധിച്ചു. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ശരത് കോട്ടുകാൽ സ്വാഗതം പറഞ്ഞു.