voters-list

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മിഷൻ ഒാഫീസിലെ ലാപ്ടോപ്പിൽ നിന്ന് ചോർത്തിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ കെൽട്രോണിന് അനുവദിച്ച മുറിയിലെ ലാപ്ടോപ്പിൽ നിന്ന് 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന് വോട്ടർ പട്ടികയുടെ ചുമതലയുള്ള ജോയിന്റ് സി.ഇ.ഒ കൃഷ്ണദാസ് നൽകിയ പരാതിയിലാണ് കേസ്. ഐ.ടി ആക്ട്, ഗൂഢാലോചന, ഡേ​റ്റ മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയ എഫ്.ഐ.ആറിൽ ആരുടെയും പേരുകൾ ഇല്ല. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പി ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വോട്ടർ പട്ടികയിൽ ഇരട്ടിപ്പുണ്ടെന്ന ആക്ഷേപം ഉന്നയിച്ചത്. 3.25 ലക്ഷം വ്യാജവോട്ടർമാരുണ്ടെന്നും വൻ ക്രമക്കേടുണ്ടെന്നുമായിരുന്നു ആരോപണം. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇരട്ട വോട്ടർമാരുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈ​റ്റിൽനിന്ന് വിവരങ്ങൾ ലഭിച്ചെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. എന്നാൽ, കമ്മിഷൻ ഓഫിസിലെ കമ്പ്യൂട്ടറിൽനിന്നാണ് വിവരങ്ങൾ നഷ്ടപ്പെട്ടെതെന്നും ഇതിൽ ഗൂഢാലോചന ഉണ്ടെന്നും കമ്മിഷൻ സംശയിക്കുന്നു. കളക്ടർമാരുടെ അന്വേഷണത്തിൽ 38,585 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്താനായത്.

തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയശേഷമാണ് കമ്മിഷൻ ഡി.ജി.പിക്ക് പരാതി നൽകിയത്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം നൽകിയിരുന്നത് സർക്കാർ ഏജൻസികളായ സിഡാക്കും കെൽട്രോണുമാണ്. വിവരം ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശത്തെതുടർന്ന് ജൂൺ 30ന് കെൽട്രോണുമായുള്ള കരാർ റദ്ദാക്കുകയും ജീവനക്കാരോടു മടങ്ങിപ്പോകാനും നിർദ്ദേശിച്ചിരുന്നു. അതേസമയം, ലാപ്‌ടോപ്പിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിനെ ഇരട്ടവോട്ടുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും വാദമുണ്ട്.

 ചോ​ർ​ച്ച​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത് ​സി​-​ഡാ​ക്
​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നി​ലെ​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​ഓ​ഫീ​സി​ലെ​ ​ലാ​പ്‌​ടോ​പി​ൽ​ ​നി​ന്ന് ​വി​വ​രം​ ​ചോ​ർ​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യ​ത് ​കേ​ന്ദ്ര​സ്ഥാ​പ​ന​മാ​യ​ ​സി​-​ഡാ​ക്.​ ​ഈ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കാ​ൻ​ ​സം​സ്ഥാ​ന​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ക്ക് ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.
മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റു​ടെ​ ​കാ​ര്യാ​ല​യ​ത്തി​ലെ​ ​ഐ.​ടി​ ​അ​നു​ബ​ന്ധ​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ ​സി​-​ഡാ​ക്കി​നും​ ​കെ​ൽ​ട്രോ​ണി​നു​മാ​ണ് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ഇ​തി​ൽ​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​ലാ​പ്‌​ടോ​പി​ൽ​ ​നി​ന്ന് ​ഡേ​​​റ്റ​ ​ചോ​ർ​ന്ന​താ​യി​ ​സി​-​ഡാ​ക്കി​ന്റെ​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മി​ഷ​നി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​സ്ഥി​രീ​ക​ര​ണ​ത്തി​ന് ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ആ​വ​ശ്യ​മാ​ണെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സൂ​ചി​പ്പി​ച്ചു.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മി​ഷ​ൻ​ ​കെ​ൽ​ട്രോ​ണു​മാ​യു​ള്ള​ ​ക​രാ​ർ​ ​റ​ദ്ദാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.

 ജ​നാ​ധി​പ​ത്യ​ ​പ്ര​ക്രി​യ​ക്കെ​തി​രായ കൈ​യേ​റ്റം​:​ ​ചെ​ന്നി​ത്തല

വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ​ ​ഇ​ര​ട്ട​ ​വോ​ട്ടു​ക​ൾ​ ​ക​ണ്ടെ​ത്തി​ ​ശു​ദ്ധീ​ക​രി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​നെ​തി​രെ​ ​കേ​സെ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​ന​ട​പ​ടി​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​ക്രി​യ​ക്കെ​തി​രാ​യ​ ​കൈ​യേ​റ്റ​മാ​ണെ​ന്ന് ​മു​ൻ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
വോ​ട്ടി​ര​ട്ടി​പ്പും​ ​വ്യാ​ജ​വോ​ട്ടു​ക​ളും​ ​നീ​ക്കം​ ​ചെ​യ്യു​ക​യും​ ​കൃ​ത്രി​മ​ ​രേ​ഖ​ ​ച​മ​ച്ച​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തി​ന് ​പ​ക​രം​ ​അ​ത് ​പു​റ​ത്തു​ ​കൊ​ണ്ടു​വ​ന്ന​വ​രെ​ ​പി​ടി​കൂ​ടാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്.
ക​മ്മി​ഷ​ന്റെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ശോ​ധി​ച്ചാ​ണ് ​പ്ര​തി​പ​ക്ഷം​ ​ഇ​ര​ട്ടി​പ്പ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഏ​ത് ​പൗ​ര​നും​ ​പ്രാ​പ്യ​മാ​യ​ ​ലി​സ്റ്റാ​ണ​ത്.​ ​കു​റ്റ​മ​റ്റ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​ ​നീ​തി​യു​ക്ത​മാ​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തേ​ണ്ട​ത് ​ക​മ്മി​ഷ​ന്റെ​ ​പ്രാ​ഥ​മി​ക​ ​ക​ട​മ​യാ​ണ്.​ ​അ​തി​ലാ​ണ് ​വീ​ഴ്ച​ ​പ​റ്റി​യ​ത്.​ ​നി​ഷ്പ​ക്ഷ​ത​യെ​ ​ത​കി​ടം​ ​മ​റി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​യി​രു​ന്നു​ ​അ​ത്.​ ​ഇ​ത് ​തെ​ളി​വു​സ​ഹി​തം​ ​പു​റ​ത്തു​ ​കൊ​ണ്ടു​ ​വ​രി​ക​യാ​ണ് ​പ്ര​തി​പ​ക്ഷം​ ​ചെ​യ്ത​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഏ​ത​ന്വേ​ഷ​ണ​വും​ ​നേ​രി​ടാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​വോ​ട്ട് ​ഇ​ര​ട്ടി​ച്ചു​വെ​ന്ന് ​ക​മ്മി​ഷ​നും​ ​സ​മ്മ​തി​ച്ച​താ​ണ്.​ ​ഇ​പ്പോ​ൾ​ ​മു​ഖം​ ​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​സ​ർ​ക്ക​സ്സാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​കു​റ്റ​പ്പെ​ടു​ത്തി.