ബാലരാമപുരം:കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിർദ്ധനർക്ക് പഠനോപകരണം വാങ്ങി നൽകുന്ന 10 രൂപ പദ്ധതി ചലഞ്ചിന് തുടക്കമായി.പതിനഞ്ചാം വാർഡിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ്. ഡി.പോൾ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് വിജയൻ,സുജിത്,അശ്വതി,മഞ്ജു,അൽ അമീൻ എന്നിവർ പങ്കെടുത്തു. പുന്നക്കാട് വാർഡിൽ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ കോട്ടുകാൽ വിനോദും പനയാറക്കുന്ന് വാർഡിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുണും നെല്ലിവിള വാർഡിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്രദാസും ചാമവിള വാർഡിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീറും കോട്ടുകാൽകോണം വാർഡിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം അരുമാനൂർ സി.എസ്.അരുണും എരുത്താവൂർ,റസൽപുരം എന്നീ വാർഡുകളിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ രവീന്ദ്രനും രാമപുരം വാർഡിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഋഷി.എസ് കൃഷ്ണനും ആർ.സി വാർഡിൽ യൂത്ത് കോൺഗ്രസ് കോവളം നിയോജക മണ്ഡലം പ്രസിഡന്റ് ജോയിയും പുള്ളിയിൽ വാർഡിൽ ജയച്ചന്ദ്രനും ഉദ്ഘാടനം ചെയ്തു.അബ്ദുൽ കരീം,യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി അഫ്സൽ ബാലരാമപുരം,സുൽഫി എന്നിവർ വിവിധ വാർഡുകളിൽ പങ്കെടുത്തു.