ബാലരാമപുരം: എ.ഐ.ടി.യു.സി ബാലരാമപുരം മേഖലകമ്മിറ്റിയുടെ നേത്യത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണവും ബാലരാമപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നാഫിയക്ക് സ്മാർട്ട് ഫോണും നൽകി.സി.പി.ഐ ജില്ലാകമ്മിറ്റി അംഗം എം.എച്ച് സലീമിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടിമേയർ പി.കെ.രാജു വിതരണോദ്ഘാടനം നിർവഹിച്ചു.ബാലരാമപുരം ലോക്കൽകമ്മിറ്റി സെക്രട്ടറി മോഹനൻ നായർ,സി.പി.ഐ ഓഫീസ് വാർഡ് മെമ്പർ അനിത,എ.ഐ.വൈ.എഫ് ജില്ലകമ്മിറ്റി അംഗം അഴകി മഹേഷ്, കെ ഹരിഹരൻ സി.പി.ഐ ബാലരാമപുരം ബ്രാഞ്ച് സെക്രട്ടറി സലിം സെയ്ദാലി, എ.ഐ.വൈ.എഫ് ബാലരാമപുരം ലോക്കൽ കമ്മിറ്റി പ്രസിഡന്റ് തൻസീർ എ.ഐ.എസ്.എഫ് കോവളം മണ്ഡലം പ്രസിഡന്റ് അരുൺ, ബാലരാമപുരം ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സഖാവ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.