photo

നെടുമങ്ങാട്: പുത്തൻപാലം - വെഞ്ഞാറമൂട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വാമനപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻപാലത്ത് റോഡ് ഉപരോധിച്ചു.ജീവനു ഭീഷണിയായ റോഡിൽ പ്രവർത്തകർ പ്രതീകാത്മകമായി റിത്ത് വെച്ചു.യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് യൂസഫ് കല്ലറയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ് കാട്ടാക്കട,കെ.എഫ്.ഫെബിൻ,ജില്ലാ സെക്രട്ടറി പത്മേമേഷ്,നിയോജക മണ്ഡലം ഭാരവാഹികളായ രതീഷ് മാനൂർക്കോണം,അനന്ദു ആനടൻ,സമീർ രണ്ടുനിലയിൽ എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡന്റുമാർ നേതൃത്വം നൽകി.