sheeba

തിരുവനന്തപുരം : റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയുടെ (കണ്ണാശുപത്രി) പുതിയ ഡയറക്ടറായി ഡോ.ഷീബയും സൂപ്രണ്ടായി ഡോ.ചിത്ര രാഘവനും ചുമതലയേറ്റു.ഡോ.ഷീബ .തിരുവനന്തപുരം പട്ടം സ്വദേശിയാണ്.പരേതനായ സി.ചെല്ലൻനാടാരുടെയും ശോഭനാ ചെല്ലന്റെയും മകളാണ്.എൻജിനിയറായ സഞ്ജന,വിദ്യാർത്ഥിയായ അഭിഷേക് എന്നിവർ മക്കളാണ്.ഡോ.ചിത്ര രാഘവൻ ആശുപത്രിയിൽ ആർ.എം.ഒ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. കാർഡിയോതൊറാസിക് സർജനായ ഡോ.രാമേശ്വര.ടിയുടെ ഭാര്യയാണ്.ഡോ.ആദിത്യ.ആർ,മെഡിസിൻ വിദ്യാർത്ഥിനി ജോസ്‌ന എന്നിവർ മക്കളാണ്.