പാറശാല: വനംകൊള്ളയ്ക്കെതിരെ ബി.ജെ.പി കുന്നത്തുകാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുകാലിൽ പദയാത്ര സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിജു.ബി.നായർ പദയാത്ര ഉദ്ഘാടനം ചെയ്തു. പാറശാല നിയോജക മണ്ഡലം അദ്ധ്യക്ഷൻ എം. പ്രദീപ്, ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി, മേഖല അദ്ധ്യക്ഷൻ വർണ്ണ സജി, അശോക് കുമാർ, ചിമ്മിണ്ടി രാജൻ, ഓംകാർ ബിജു, ചെറിയകൊല്ല പ്രദീപ്, വണ്ടിത്തടം ദിലീപ്, നിയോജക മണ്ഡലം മീഡിയ സെൽ കൺവീനർ സജിചന്ദ്രൻ, സന്തോഷ്, ഹരി, വിനോദ് വിഭിന്നൻ എന്നിവർ നേതൃത്വം നൽകി.