കൊല്ലം: നീലേശ്വരം തടത്തിൽ മേലതിൽ പരേതനായ കുട്ടന്റെയും ജാനമ്മയുടെയും മകൻ ഡോ. ജയപ്രകാശ് കുട്ടൻ (52) കൊവിഡ് ബാധിച്ച് മസ്കറ്റിൽ നിര്യാതനായി. അറ്റ്ലസ് ഹോസ്പിറ്റൽ, സലാലയിലെ സ്വകാര്യ ആശുപത്രി, ബുറൈമിലെ സ്വകാര്യ ക്ലിനിക് എന്നിവിടങ്ങൾ ഉൾപ്പെടെ 12 വർഷമായി ഒമാനിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒന്നര മാസം മുൻപ് അവധിക്ക് നാട്ടിലുണ്ടായിരുന്നു.
ഭാര്യ: സബിത ജയപ്രകാശ്. മക്കൾ: ജയകൃഷ്ണൻ (കാനഡ), ജഗത് കൃഷ്ണൻ.