കല്ലറ: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം വിതരണം ചെയ്യണമെന്ന് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു. കല്ലറ പഞ്ചായത്തിൽ കൊവിഡ് വാക്സിൻ നൽകുന്നതിലെ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടൂർ - താപസഗിരി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറിക്കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

താപസഗിരി വാർഡ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ കല്ലറ മണ്ഡലം പ്രസിഡന്റ് കല്ലറ ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആനാംപച്ച സുരേഷ്, ഡോ. വി.എൻ. സുഷമ, മുതുവിള മണ്ഡലം പ്രസിഡന്റ് ശ്രീലാൽ, താപസഗിരി വാർഡ് പ്രസിഡന്റ് പി. അജയൻ എന്നിവർ സംസാരിച്ചു.