വിതുര: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിതുര പഞ്ചായത്തിലെ ചേന്നൻപാറ വാർഡിലും തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി വാർഡ്‌മെമ്പർമാരായ മാൻകുന്നിൽപ്രകാശും തോട്ടുമുക്ക് അൻസറും അറിയിച്ചു.ഒരാഴ്ച വാർഡുകൾ സമ്പൂർണമായി അടച്ചിടും. വ്യാപാരസ്ഥാപനങ്ങളടക്കം മുഴുവൻ സ്ഥാപനങ്ങളും തുറക്കില്ല.വിതുര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് ചേന്നൻപാറ വാർഡിലാണ്.ഒരാഴ്ചക്കിടയിൽ 42 പേർക്കാണ് കൊവിഡ് ബാധിച്ചത്.തോട്ടുമുക്ക് വാർഡിൽ 22 പേർ ചികിൽസയിലുണ്ട്.തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല വാർഡിലും പരപ്പാറ വാഡിലും കൊവിഡ് വ്യാപനം വർദ്ധിച്ചിട്ടുണ്ട്.പുളിച്ചാമല വാർഡിൽ 21 പേരും പരപ്പാറ വാർഡിൽ 22 പേരും ചികിൽസയിലാണ്.