വിതുര: പാചകവാതക, ഇന്ധനവിലവർദ്ധനയ്ക്കെതിരെ മഹിളാകോൺഗ്രസ് തൊളിക്കോട് തേവൻപാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തേക്കുമൂട്ടിൽ ഗ്യാസ് സിലിണ്ടറിന് ആദരാഞ്ജലി അർപ്പിച്ച് റീത്ത് വച്ചും വിറക് അടുപ്പുകൂട്ടി ചായ ഇട്ടും പ്രതിഷേധം സംഘടിപ്പിച്ചു. സിലിണ്ടറിൽ റീത്ത് വച്ച് മഹിളാകോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ഷെമിഷംനാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് പേരിനാട് ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം കെ.എൻ. അൻസർ, പി. പുഷ്പാംഗദൻനായർ, ജി. ആന്റണി,മോഹൻരാജ്,ജോൺസൺ, ഗിരീശൻകാവുംമൂല,ബർണാഡ് ഉണ്ടപ്പാറ,ഷൈൻപുളിമൂട്,മഹിളാകോൺഗ്രസ് നേതാക്കളായ ശോഭനാആന്റണി,മേരിക്കുട്ടി, ഉഷഉണ്ടപ്പാറ,സജീഷ,നാഫില എന്നിവർ പങ്കെടുത്തു.
പടം
പാചകവാചതക, ഇന്ധനവിലവർദ്ധനയ്ക്കെതിരെ മഹിളാകോൺഗ്രസ് തൊളിക്കോട് തേവൻപാറവാർഡ് കമ്മിറ്റിസംഘടിപ്പിച്ച സമരം മഹിളാകോൺഗ്രസ് ജില്ലാജനറൽ സെക്രട്ടറി ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്യുന്നു. എൻ.എസ്.ഹാഷിം,കെ.എൻ. അൻസർ,പേരിനാട്ഷറഫുദ്ദീൻ എന്നിവർ സമീപം