നടൻ കൃഷ്ണ കുമാറിന്റെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതരാണ്. മകൾ അഹാനയും ഇഷാനിയും ഇതിനോടകം സിനിമാപ്രേമികളുടെ മനസിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അഹാനയും ഇഷാനിയും അല്ലാതെ മറ്റു രണ്ടു മക്കളും ഭാര്യ സിന്ധു കൃഷ്ണകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. എല്ലാവരും തങ്ങളുടെ യൂട്യൂബ് അക്കൗണ്ടിലൂടെയും മറ്റു സമൂഹ മാദ്ധ്യമങ്ങളിലൂടെയും വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വലിയ വിജയമായി മാറിയ മമ്മൂട്ടി നായകനായി വൺ എന്ന ചിത്രത്തിലൂടെയാണ് ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ രമ്യ എന്ന മുഴുനീള കഥാപാത്രമായാണ് താരം എത്തിയത്. വളരെ മികച്ച പ്രേക്ഷകപ്രീതി താരത്തിന് ഈ ഒരൊറ്റ റോളിലൂടെ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം ആദ്യ സിനിമ ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന് അന്ന് താരം പറഞ്ഞിരുന്നു.സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായി ഇടപെടുന്ന ഇഷാനിക്ക് ഒരുപാട് ഫോളോവേഴ്സുമുണ്ട്.
താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരത്തിന്റേതായി പുറത്തുവന്ന സാരിയിൽ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ആഷ് കളറിൽ പിങ്ക് പൂക്കളോടുകൂടിയ സാരിയും സ്ളീവ്‌ലെസ് ബ്ളൗസും ധരിച്ച താരത്തെ സ്റ്റേറ്റ്മെന്റ് സ്റ്റൈൽ കമ്മൽ കൂടുതൽ സുന്ദരിയാക്കുന്നു.