പാലോട്: യംഗ് വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി സംസ്ഥാനതലത്തിൽ മുട്ടിൽ മരം മുറിക്കെതിരെ പരിസ്ഥിതി സൗഹൃദ പ്രതിക്ഷേധം സംഘടിപ്പിച്ചു.എല്ലാ നിയോജകമണ്ഡലങ്ങളിലും പൊതു ഇടങ്ങളിൽ ഫലവൃക്ഷതൈ നട്ടാണ് പ്രതിക്ഷേധിച്ചത്.വാമനപുരം നിയോജകമണ്ഡലത്തിലെ നന്ദിയോട് കുറുപുഴയിൽ ഐ.എൻ.ടി.യു.സി യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ്‌ റിജിത് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അരുൺ രാജൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ കെ.ശ്രീകുമാർ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ടി.എച്ച്.വിജയമോഹനൻ,ബൂത്ത്‌ പ്രസിഡന്റ്‌ പ്രമോദ് സാമുവൽ,സാബു സ്റ്റീഫൻ,പച്ചമല സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു.