പൂവാർ: സർവ്വനാശ ഭീഷണി നേരിടുന്ന കോട്ടുകാൽ തണ്ണീർത്തടം സംരക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടികൾ ചർച്ച ചെയ്യുവാൻ കോട്ടുകാൽ ഗ്രാമ പഞ്ചായത്തിന്റെ ബയോഡൈവേർസിറ്റി മാനേജ്മെന്റ് കമ്മിറ്റി ( ബി.എം.സി) അടിയന്തിരമായി വിളിച്ചു കൂട്ടണമെന്ന് കോട്ടുകാൽ പരിസ്ഥിതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ചപ്പാത്ത് ശാന്തിഗ്രാമിൽ കൂടിയ യോഗത്തിൽ ചെയർമാൻ എസ്. ഷൂജ ചപ്പാത്ത് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ അടിമലത്തുറ ഡി. ക്രിസ്തുദാസ്, സെക്രട്ടറി അനിൽ ചൊവ്വര, ട്രഷറർ കുഴിവിളക്കോണം ആഷിഷ്, ശാന്തിഗ്രാം പരിസ്ഥിതി പഠന കേന്ദ്രം കോർഡിനേറ്റർ എൽ . പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു.