veena

തിരുവനന്തപുരം: ഇന്റർനെറ്റ്, ടി.വി സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അംഗൻവാടിയിലെ കുട്ടികൾക്ക് കിറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 14,102 കുട്ടികളുടെ പ്രീ സ്‌കൂൾ പഠനം ഉറപ്പ് വരുത്തുന്നതിനായാണ് അംഗൻവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാർട്ട് പേപ്പറുകൾ, ക്രയോൺ എന്നിവ അടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നത്. മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ അഷറഫ്, ജില്ലാ വനിത ശിശുവികസന ഓഫീസർ തസ്നിം, പ്രോഗ്രാം ഓഫീസർ നിഷ നായർ, സി.ഡി.പി.ഒ സിന്ധു, സൂപ്പർവൈസർ ജയമോൾ, അംഗൻവാടി വർക്കർ ബിന്ദു എന്നിവർ പങ്കെടുത്തു.