നെയ്യാറ്റിൻകര: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടിയും സംസ്ഥാന സർക്കാരിന്റെ മരംകൊള്ളയിൽ പ്രതിഷേധിച്ച് മരം നട്ടും കൊല്ലയിൽ പഞ്ചായത്തിലെ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധം നടത്തി.കൊടിയും ചെടിയും നൽകി ജില്ല കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിന്ദുബാല, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയകുമാർ,പി.ശിവകുമാർ,അഡ്വ. അഭിലാഷ്,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു,ജവഹർ ബാൽ മഞ്ച് പാറശാല ചെയർമാൻ നെടിയാംകോട് അഭിഷേക്,അനൂപ്‌,പ്രശാന്ത്, നിർമ്മലൻ,ബിനു ബിനോയ്‌ തുടങ്ങിയവർ നേതൃത്വം നൽകി.