kdvr

അഞ്ചുതെങ്ങ്: ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയിലെ തുരങ്കം തുറന്ന് പരിശോധിക്കണമെന്നാവശ്യവുമായി അഞ്ചുതെങ്ങ് സ്വദേശി പ്രധാനമന്ത്രിക്ക് ഇ മെയിൽ സന്ദേശമയച്ചു. സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് പ്രധാനമന്ത്രിക്ക് സന്ദേശമയച്ചത്.

ബ്രിട്ടീഷുകാരുടെ പ്രധാന ആയുധ സംഭരണ കേന്ദ്രമായിരുന്നു ഇവിടമെന്നും, അതല്ല പ്രധാന വാണിജ്യ സഭരണ കേന്ദ്രമെന്നും പറയപ്പെടുന്നു.

ഈ കോട്ടയ്ക്കുള്ളിലെ വളരെയേറെ നിഗൂഡതകളുള്ള തുരങ്കം പഠനങ്ങൾക്കോ, ഗവേഷണങ്ങൾക്കോ വിധേയമാക്കാതെ വർഷങ്ങൾക്ക് മുൻപുതന്നെ കോൺക്രീറ്റ് കൊണ്ട് അടച്ച നിലയിലാണ്. പ്രദേശവാസികൾക്ക് തുരങ്കവുമായി ബന്ധപ്പെട്ട ചരിത്ര രഹസ്യങ്ങൾ അറിയാനും, വരും തലമുറയ്ക്ക് കോട്ടയുടെ ചരിത്ര രഹസ്യം മനസിലാക്കി കൊടുക്കാനുമായി തുരങ്കം തുറന്ന് പരിശോധിക്കണമെന്നാണാവശ്യം. പ്രധാനമന്ത്രിയെ കൂടാതെ മിനിസ്ട്രി ഓഫ് കൾച്ചറൽ മിനിസ്റ്റർ, പ്രഹ്ളാദ്സിംഗ് പട്ടേൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ, മിനിസ്ട്രി ഓഫ് കൾച്ചറൽ ബോർഡ് അംഗം ചന്ദ്ര പ്രകാശ് എന്നിവർക്കും പകർപ്പ് അയച്ചിട്ടുണ്ട്.