nss

നെയ്യാറ്റിൻകര: മാതാപിതാക്കൾ നഷ്ടപ്പെട്ട് ജീവിതം ദുരിതാവസ്ഥയിലായ കുളത്തൂർ നല്ലൂർവട്ടം മഠത്തുവിളകാത്ത് ആശ (18) എന്ന പെൺകുട്ടിയ്ക്ക് സഹായ ഹസ്തവുമായി നെയ്യാറ്റിൻകര എൻ.എസ്.എസ് താലൂക്ക് യൂണിയൻ. ക്യാൻസർ ബാധിച്ച് അച്ചൻ മരിച്ച് മൂന്ന് മാസങ്ങൾക്കുളളിൽ ആശയുടെ അമ്മയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആശയുടെ ദുരിതാവസ്ഥയറിഞ്ഞ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിന്റ് നേതൃത്വത്തിൽ കുട്ടിയെ സന്ദർശിച്ച് ഭാവി കാര്യങ്ങൾ ഉറപ്പ് നൽകി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടിയുടെ താത്പര്യ പ്രകാരം നിയമ പഠനത്തിന് വേണ്ട സഹായങ്ങളും ചെയ്തു. ധനസഹായം സംബന്ധിച്ച് സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ധനലക്ഷ്മി ബാങ്കിന്റെ ധനുവച്ചപുരം ശാഖയിൽ ആശയുടെ പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചിരുന്നു. തുടർന്ന് ആശയുടെ ഒരു വർഷത്തെ ഫീസ് ഉൾപ്പടെയുള്ള തുക എൻ.എസ്.എസ് പ്രതിനിധി സഭ അംഗവും ഉദയസമുദ്ര ഹോട്ടൽ എം.ഡി. യുമായ ചെങ്കൽ രാജശേഖരൻ നായർ കോട്ടുകാൽ കൃഷ്ണകുമാറിന് കൈമാറി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സെക്രട്ടറി ബി.എസ് പ്രദീപ് കുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ. ജയമോഹൻ, കാരോട് എൻ.എസ്.എസ് കരയോഗം കൺവീനർ ശിവകുമാർ എന്നിവർ പങ്കെടുത്തു.