help

വെഞ്ഞാറമൂട്: ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ കൈതാങ്ങ്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകിയാണ് വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ മാതൃകയായത്. ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് സ്റ്റുഡൻസ് അസോസിയേഷനുമായി സഹകരിച്ചാണ് ഹയർ സെക്കൻഡറി അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയത്. നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പി. ടി. എ പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷനായിരുന്നു. നഴ്സിംഗ് കോളേജ് എച്ച്.ഒ.ഡി. എം. അമുദ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബീനാകുമാരി, സ്റ്റാഫ് സെക്രട്ടറി ഡി. സജീവ് , നഴ്സിംഗ് സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.