july04a

ആറ്റിങ്ങൽ: ആറ്റിങ്ങലിന്റെ രാഷ്ട്രീയസാമൂഹ്യ ചരിത്രത്തിൽ തിളങ്ങിനിന്ന ഡി.ജയറാംവിടപറ‍ഞ്ഞിട്ട് ഇന്ന് ( 5-07-2021)​മൂന്നു വർഷം. നഗരസഭാചെയർമാനായും ഏര്യാസെക്രട്ടറിയായും തന്ത്രങ്ങൾ മെനഞ്ഞ് എതിരാളികളെ തറപറ്റിക്കുന്ന രാഷ്ട്രീയചാണക്യനായും ആറ്റിങ്ങലിന്റെ മണ്ണിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡി.ജയറാമിന്റേത്. തൊഴിലാളിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ജയറാം കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് ആറ്റിങ്ങലിൽ പാർട്ടിയെ മുന്നിൽനിന്ന് നയിക്കുന്നവരിലൊരാളായി.

1988 മുതൽ 1995 വരെ ആറ്റിങ്ങൽ നഗരസഭയുടെ ചെയർമാനായിരുന്നു. 1997 മുതൽ 2008 വരെ സി.പി.എം ആറ്റിങ്ങൽ ഏരിയാസെക്രട്ടറിയായും പ്രവർത്തിച്ചു. സി.ഐ.ടി.യു.അഖിലേന്ത്യാവർക്കിഗ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെന്നപോലെ കലാരംഗത്തും തിളങ്ങിയയാളാണ് ജയറാം. 1965-ൽ ദേശാഭിമാനി എന്ന പേരിൽ ആറ്റിങ്ങലിൽ നാടകസമിതിക്ക് രൂപം നല്കി. പിന്നീട് ഏറെക്കാലം അതിനെ മുന്നിൽ നിന്ന് നയിച്ചു. ദീർഘകാലം ഈ സമിതിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. ‘ദേശാഭിമാനി രംഗവേദിയിലെ അഗ്നിപുത്രി, ‘ധന്യസ്മൃതികൾ’ എന്നീ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. നഗരരത്ന പുരസ്കാരം, തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. കേരളകൗമുദിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയാണ് ഡി. ജയറാം.