army

തിരുവനന്തപുരം:1971-ൽ നടന്ന യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ ദീപശിഖ, 1971 യുദ്ധത്തിൽ പങ്കെടുത്ത വീർചക്രജേതാവായ തിരുവനന്തപുരം സ്വദേശി, അന്തരിച്ച ക്യാപ്റ്റൻഗോപകുമാർ രാമൻപിള്ളയുടെ മ്യൂസിയത്തിനടുത്തുളള വീട് ഇന്നലെ സന്ദർശിച്ചു. പാങ്ങോട് സൈനികകേന്ദ്രമേധാവി ബ്രിഗേഡിയർ കാർത്തിക്‌ശേഷാദ്രി, ക്യാപ്റ്റൻ ഗോപകുമാറിന്റെ പത്നി ഗീതഗോപകുമാറിന് ദീപശിഖ കൈമാറുകയും, മെമന്റോ നൽകുകയും ധീരസേവനത്തെ പ്രകീർത്തിക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്നും മണ്ണ്‌ശേഖരിച്ചു കൊണ്ടുപോയി. ശേഖരിച്ച മണ്ണ് ഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിൽ വൃക്ഷത്തൈ നടുന്നതിനായി ഉപയോഗിക്കും. ക്യാപ്റ്റൻഗോപകുമാറിന് പിന്നീട്‌ മേജർ പദവി ലഭിക്കുകയും 1982-ൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു.