നെടുമങ്ങാട്: പി.എൻ പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് നെടുമങ്ങാട് ഗവൺമെന്റ് കോളജിലെ ലിറ്റററി ക്ലബിന്റെയും ഇംഗ്ലീഷ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈനായി വായനാവാരം ആചരിച്ചു.പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയി ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.മഞ്ജു അദ്ധ്യക്ഷത വഹിച്ചു.ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആശ.സി, വലിയമല ഐ.ഐ. എസ്. ടി അസോസിയേറ്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ, നിധീഷ്മാലുമേൽ,ഡോ.സജിൻ പി.ജെ,വലിയമല ഐ. ഐ. എസ്. ടി അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജിജി.ജെ,അലക്സ്,തൃത്താല ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സ്മിത ജോൺ,ഡോ.അനുകുര്യാക്കോസ്,മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റഹീം,കെ,നെടുമങ്ങാട് ഗവൺമെന്റ് കോളേജ് ലിറ്റററി ക്ലബിന്റെ കൺവീനറും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ജയലക്ഷ്മി എൻ.എസ്,പ്രിൻസിപ്പൽ,ഡോ.വി.എസ് ജോയി,വൈസ് പ്രിൻസിപ്പൽ ഡോ.എൽ.അലക്സ് തുടങ്ങിയവർ പങ്കെടുത്തു.