vilappil

മലയിൻകീഴ്: വിളപ്പിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹിത സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,ബി.ജെ.പി നേതാക്കളായ വിളപ്പിൽ ശ്രീകുമാർ,സി.എസ് അനിൽ,സി.പി.എം നേതാവ് ശ്രീകുമാർ,സി.പി.ഐ നേതാവ് സതീഷ് കുമാർ,അനിൽകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.സ്നേഹിത പ്രസിഡന്റ് ജാസ്മിൻ,സെക്രട്ടറി ബി.ശോഭന,ട്രഷറർ പ്രീത,ഭാരവാഹികളായ ശശികല,ശോഭ,ലാലി,ബീന,വസല,ശ്രീദേവി എന്നിവരാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകിയത്.

(ഫോട്ടോ അടിക്കുറിപ്പ്... വിളപ്പിൽ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹിത സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു