ബാലരാമപുരം: ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകരമേഖലാ കമ്മിറ്റി വസ്ത്ര വ്യാപാരികളുടെ മക്കൾക്കും സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടെ മക്കൾക്കും ഓൺലൈൻ പഠനത്തിന് സഹായമായി മൊബൈൽ ഫോൺ ലഭ്യമാക്കുന്ന തുണി കൊണ്ടൊരു തണൽ പദ്ധതിക്ക് തുടക്കമായി. നെയ്യാറ്റിൻകരയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന സ്മാർട്ട് ഫോൺ വിതരണം എം.എൽ.എ മാരായ കെ.ആൻസലൻ, അഡ്വ.എം.വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ, സി.ഐ മാരായ മനോജ്കുമാർ,സതീഷ്,കൗൺസിലർമാരായ സെമീറാ മുബാരക്,മഞ്ചന്തല സുരേഷ്, കെ.ടി.ജി.ഡി.ഡബ്യൂ.എ സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി യഹിയാഖാൻ, ജില്ലാ സെക്രട്ടറി ഷാക്കിർ ഫിസ,ഷാനവാസ്,ഷഫീർ കോയാ തങ്ങൾ എന്നിവർ നിർവഹിച്ചു.