നെടുമങ്ങാട്: നഗരസഭ പ്രദേശത്തുനിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി അൻപതോളം യുവാക്കൾ എ.ഐ.വൈ.എഫിൽ ചേർന്നു.മണക്കോട് യൂണിറ്റ് രൂപീകരണ യോഗത്തിൽ എ.ഐ.വൈ.എഫ് നെടുമങ്ങാട് മേഖലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സനീൻ അദ്ധ്യക്ഷത വഹിച്ചു.എ.ഐ-വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സാം ഉദ്ഘാടനം ചെയ്തു. സി.പി.ഐ പൂവത്തൂർ ലോക്കൽ സെക്രട്ടറി പി.കെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.വിജയൻ,ലോക്കൽ കമ്മിറ്റി അംഗം അനിൽ,എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം എസ്.ഷമീർ,എ.ഐ.എസ്- എഫ് മണ്ഡലം സെക്രട്ടറി അൽ അമീൻ,വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി,എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി അംഗങ്ങളായ അനന്ദു,ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി ജെ.അമൽ,സെക്രട്ടറിയായി എസ്.നിതീഷ്,വൈസ് പ്രസിഡന്റായി എൻ.എസ്.നിതിൻ രാജ്, ജോയിൻ സെക്രട്ടറിയായി എസ്.കണ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.