വെള്ളറട: കഞ്ചാവ് മാഫിയ അഴിഞ്ഞാടുന്നു പൊലീസ് നിഷ്ക്രിയമെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പഞ്ചാകുഴി ബോബനെ മൃഗീയമായി മർദ്ദിച്ച കഞ്ചാവ് ലോബികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കിളിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറട മുതൽ പനച്ചമൂടുവരെ പ്രകടനം നടത്തി. പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ് എസ്.ആർ. അശോക് നേതൃത്വം നൽകി. പനച്ചമൂട്ടിൽ നടന്ന പ്രതിക്ഷേധ യോഗം കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ, കെ. ദസ്തഹീർ, കെ.ജി. മംഗളദാസ്, സി. അശോക് കുമാർ, ഭദ്രൻ, സരള വിൽസന്റ്, ഷീല, തുടങ്ങിയവർ സംസാരിച്ചു. പൊലീസ് കഞ്ചാവ് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.