kollayil

പാറശാല: പെട്രോളിയം ഉത്പന്നങ്ങൾക്ക് ദിനംപ്രതി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിക്കെതിരെ സൈക്കിൾ ചവിട്ടിയും സംസ്ഥാന സർക്കാർ നടത്തിയ മരം കൊള്ളയ്ക്കെതിരെ മരങ്ങൾ നട്ടും കൊല്ലയിൽ പഞ്ചായത്തിലെ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തിനായുള്ള കൊടിയും ചെടിയും നൽകി ജില്ല കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദുബാല, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയകുമാർ, പി.ശിവകുമാർ, അഡ്വ.അഭിലാഷ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു, ജവഹർ ബാൽ മഞ്ച് പാറശാല ചെയർമാൻ നെടിയാംകോട് അഭിഷേക്, അനൂപ്‌, പ്രശാന്ത്, നിർമ്മലൻ, ബിനു, ബിനോയ്‌ എന്നിവർ പങ്കെടുത്തു.

caption: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനയ്ക്കെതിരെ സൈക്കിൾ ചവിട്ടിയും സംസ്ഥാന സർക്കാരിന്റെ മരം കൊള്ളക്കെതിരെ മരങ്ങൾ നട്ടും കൊല്ലയിൽ പഞ്ചായത്തിലെ കോൺഗ്രസ്‌ പ്രവർത്തകർ സംഘടിപ്പിച്ച സമരത്തിന് കൊടിയും ചെടിയും നൽകി ജില്ല കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ ഉദ്ഘാടനം ചെയ്യുന്നു.