പെട്രോൾ ഡീസൽ വില സെഞ്ച്വറി അടിക്കുന്ന അവസരത്തിലാണ് മുൻമന്ത്രി സി.രവീന്ദ്രനാഥിന്റെ സൈക്കിൾ യാത്രയെപ്പറ്റിയുള്ള വാർത്ത വായിക്കാനിടയായത്. സൈക്കിൾ യാത്രയുടെ ആനന്ദകരമായ അനുഭവം അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. മികച്ച വ്യായാമം കൂടിയാണ് സൈക്ളിംഗ്. വാഹനപ്പെരുപ്പം മൂലം വായുമലിനീകരണം അതിരൂക്ഷമായിരുന്നു. എന്നാൽ കൊവിഡും ലോക്ക്ഡൗണും കാരണം വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്ന അവസരത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെ മലിനീകരണത്തിന്റെ തോത് പത്തിലൊന്നായി കുറഞ്ഞു. പല വിദേശരാജ്യങ്ങളിലും സൈക്കിൾ സവാരി പ്രിയങ്കരമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ നമ്മളും ചെറിയ ദൂരങ്ങളുടെ യാത്രകൾക്കെങ്കിലും സൈക്കിൾ ഉപയോഗിച്ചാൽ വായൂമലിനീകരണ തോത് കുറയും, ആരോഗ്യം മെച്ചപ്പെടും, സൈക്കിൾ വിപണിയും സജീവമാവും.
ആർ. ജിഷി, കൂട്ടിക്കട കൊല്ലം