നെയ്യാറ്റിൻകര: കർഷക മോർച്ച പാറശാല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴാറൂർ ശ്രീ സരസ്വതി വിദ്യാലയത്തിൽ നടന്ന കർഷകരെ ആദരിക്കലും വൃക്ഷ തൈ നടീലും ഒ. രാജഗോപാൽ ഉദ്‌ഘാടനം ചെയ്തു. കർഷക മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം. പ്രദീപ്, ജനറൽ സെക്രട്ടറിമാരായ ആലത്തൂർ പ്രസന്ന കുമാർ, എസ്.വി. ശ്രീജേഷ്, കർഷക മോർച്ച മുതിർന്ന പ്രവർത്തകൻ ചെമ്പൂര് വേണുഗോപാൽ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി, കർഷക മോർച്ച ജനറൽ സെക്രട്ടറി ആർ. സജി, ജില്ലാ കമ്മിറ്റി അംഗം മൈലച്ചൽ അജിത്, ബി.ജെ.പി മണ്ഡലം സെക്രട്ടറി രതീഷ്, ഹരി, അജയൻ വിവിധ മോർച്ച അദ്ധ്യക്ഷന്മാർ, സ്കൂൾ സമിതി സെക്രട്ടറി കൃഷ്ണ കുമാർ, വിവിധ പരിവാർ സംഘടന നേതാക്കൾ, കർഷക മോർച്ച ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഹരി, ജനറൽ സെക്രട്ടറി സനൽ കുമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: കർഷക മോർച്ച പാറശാല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കീഴാറൂർ ശ്രീ സരസ്വതി വിദ്യാലയത്തിൽ നടന്ന കർഷകരെ ആദരിക്കലും വൃക്ഷ തൈ നടീലും ഒ. രാജഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.