shop

തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാളെ വ്യാപാരികൾ കടകളടച്ച് പണിമുടക്കും. സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയേറ്റ് നടയിൽ രാവിലെ 10 മുതൽ 5 മണിവരെ ഉപവസിക്കും.യൂണിറ്റ് തലത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫീസ്, കളക്ടറേറ്റ് മറ്റു സർക്കാർ ഓഫീസുകൾക്ക് മുന്നിലും ഇതേസമയത്ത് ഉപവാസം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഉപവാസം സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ ഉദ്‌ഘാടനം ചെയ്യും.