കോവളം:കോവളം ലയൺസ് ക്ലബ് കൊവിഡ് കെയർ സപ്പോർട്ട് പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിൽ കൊക്കോകോള കമ്പനിയുടെ മിനിറ്റ് മെയ്ഡ് ആപ്പിൾ ജ്യൂസ് വിതരണം ചെയ്തു.ജില്ലാതല ഉദ്ഘാടനം സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അജയകുമാർ കെ.എച്ച്.ആർ.എ യൂണിറ്റ് പ്രസിഡന്റ് ആർ.ശിശുപാലന് നൽകി നിർവഹിച്ചു.എം.എ.വഹാബ്,കോവളം ക്ലബ് പ്രസിഡന്റ് ലയൺ കോവളം മോഹൻ,സെക്രട്ടറി ലയൺ രാജേഷ്.എസ്.എസ്,വൈസ് പ്രസിഡന്റ് കോവളം ബി. ശ്രീകുമാർ, ലയൺ പി.സുകേശൻ, ലയൺ ഡോ. ജയലക്ഷ്മി അജയ് എന്നിവർ പങ്കെടുത്തു.