വിതുര: കൊവിഡിൽ ദുരിതമനുഭവിക്കുന്ന വിതുര പഞ്ചായത്തിലെ പേപ്പാറ പൊടിയക്കാലയിലെ ആദിവാസി കുടുംബങ്ങൾക്ക് എ.ഐ.ടി.യു.സി അരുവിക്കര മണ്ഡലം കമ്മിറ്റി ഭക്ഷ്യകിറ്റും പ്രതിരോധമരുന്നും വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്ക ൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പുറുത്തിപ്പാറ സജീവ്, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, കല്ലാർ വാർഡ് മെമ്പർ സുനിത, സന്തോഷ് വിതുര, സുഭാഷ്, ഷിബു.ബി.എസ്, മീനാങ്കൽ സന്തോഷ്, ഊര് മൂപ്പൻ പൊടിയക്കാല ശ്രീകുമാർ, സുധീഷ്, ശങ്കർ, സന്ധ്യ, സുജീവ്, പത്മകുമാർ എന്നിവർ പങ്കെടുത്തു.
caption: എ.ഐ.ടി.യു.സി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേപ്പാറ പൊടിയക്കാലയിൽ നടന്ന ഭക്ഷ്യകിറ്റ്, പഠനോപകരണവിതരണം ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു