വർക്കല: കൊവിഡ് രോഗവ്യാപന നിരക്ക് 18ൽ എത്തിയതോടെ ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗണായി. ഞായറാഴ്ചത്തെ കണക്ക് പ്രകാരം നിലവിൽ 106 രോഗികളാണുള്ളത്. ഹോം ക്വാറന്റൈനിൽ 26. ഡി.സി.സിയിൽ 48. സി.എഫ്.എൽ.ടി.സികളിൽ 25. ആശുപത്രിയിൽ 7 രോഗികളാണുള്ളത്. 23 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഞായറാഴ്ച 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം 91ആണ്. ഇടവയിൽ 18, ഇലകമണിൽ 28, മണമ്പൂർ 5, ഒറ്റൂർ 5, വെട്ടൂർ 15.

ഇതുൾപ്പെടെ ചെമ്മരുതിയിൽ 91, ഇലകമണിൽ 124, മണമ്പൂരിൽ 102, ഒറ്റൂരിൽ 71ഉം വെട്ടൂരിൽ 68ഉം രോഗികളുണ്ട്. തിങ്കളാഴ്ച ഇടവയിൽ 8 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേർ രോഗമുക്തരായി. നിലവിൽ 149 പോസിറ്റീവ് കേസുകളുണ്ട്. ഇവരിൽ 65 പേർ ആശുപത്രികളിലും 84 പേർ വീടുകളിലും ചികിത്സയിലാണ്. 13.94 ആണ് ടി.പി.ആർ നിരക്ക്. ഇടവ ഗ്രാമപഞ്ചായത്ത് സി കാറ്റഗറിയിലാണ്. ഇതുവരെ 23 പേർ മരിച്ചു. 4396 പേർ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്.

വർക്കല നഗരസഭ പ്രദേശത്ത് 26 പേർക്ക് കൂടി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. 142 പോസിറ്റീവ് കേസുകളാണ് ഇപ്പോൾ നഗരസഭയിലുള്ളത്. കണ്വാശ്രമം, വള്ളക്കടവ്, പെരുങ്കുളം, കുരയ്ക്കണ്ണി വാർഡുകളിലാണ് ഇപ്പോൾ പത്തിൽ കൂടുതൽ രോഗികളുള്ളത്. മറ്റു വാർഡുകളിൽ നില മെച്ചപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രണ്ട് പേർ മരിച്ചു. കൊവിഡ് രണ്ടാം തരംഗത്തിൽ ആകെ 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 19122പേർ വർക്കലയിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.