photo

പാലോട്: തിരുവനന്തപുരം സൗണ്ട്സ് അസോസിയേഷൻ (ടി.എസ്.എ) പാലോട് മേഖലാ കമ്മിറ്റി പാലോട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. ഗ്രാമപഞ്ചായത്തംഗം രാജ്കുമാർ ഉദ്ഘാടനം ചെയ്തു.ടി.എസ്.എ മേഖലാ സെക്രട്ടറി അനിൽകുമാർ,പ്രസിഡന്റ് അജയകുമാർ, രാജൻ,സുനിൽകുമാർ,യേശുദാസ്,സജി,വിൻസന്റ് ബാബു,ആനന്ദ്,അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ .. ടി.എസ്.എ യുടെ നേതൃത്വത്തിൽ പാലോട് വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഗ്രാമപഞ്ചായത്തംഗം രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു