
വക്കം: ഗാർഹിക ആവശ്യങ്ങൾക്കും വാണിജ്യ ആവിശ്യങ്ങൾക്കുമുള്ള പാചക വാതക വില കേന്ദ്ര സർക്കാർ കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വക്കം മേഖലാ കമ്മറ്റി ഗ്യാസ് സിലിണ്ടറും തോളിലേന്തി മൗലവി ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷനിൽ വരെ നടത്തിയ പ്രകടനം സി.പി.ഐ ആറ്റിങ്ങൽ ഏരിയ കമ്മറ്റിയംഗം എസ്. വേണുജി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ ഏരിയ ട്രഷറർ എ.ആർ. റസൽ, ഏരിയാകമ്മറ്റിയംഗം വീണ വിശ്വനാഥൻ, മേഖലാ കമ്മറ്റി പ്രസിഡന്റ് എം.എസ്. കിഷോർ, സെക്രട്ടറി എസ്. സജീവ്, ട്രഷറർ ബി. ഷാൻ, ഷംന സുബൈർ, ദേവി ബാബു, ദേവകുമാർ, ഷാനവാസ്, ബിനു, ദിനു, ജിതിൻ പ്രകാശ്, ബൈജു, അരാഫത്ത്, അനസ് കായൽവാരം, അലിംഷ, സാബു, സഹൽ എന്നിവർ പങ്കെടുത്തു.