തിരുവനന്തപുരം: കെ. കരുണാകരന്റെ 103-ാമത് ജന്മദിനം വിവിധ പരിപാടികളോടെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ആഘോഷിച്ചു. കെ. കരുണാകരന്റെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് പുഷ്പാർച്ചനയും ജന്മദിന പ്രഭാഷണവും നടത്തി. റെയിൽവേ പോർട്ടർമാർക്കും വിവിധ മേഖലകളിലെ തിരഞ്ഞെടുത്ത അസംഘടിത തൊഴിലാളികൾക്കും ഭക്ഷ്യധാന്യക്കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്‌തു. ജന്മദിനാഘോഷ പരിപാടികൾ ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. വെട്ടുറോഡ് സലാം അദ്ധ്യക്ഷത വഹിച്ചു. ഹാജാ നസിമുദ്ദീൻ, ജോയി പോങ്ങോട്, കെ.എം. അബ്ദുൾ സലാം, ആർ.എസ്. വിമൽ കുമാർ, ഷെമീർ വള്ളക്കടവ് എന്നിവർ പങ്കെടുത്തു.