കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തും കാട്ടാക്കട ബി.ആർ.സിയും ചേർന്ന് പൊന്നെടുത്തകുഴി പ്രിയദർശിനി ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽ കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് സി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉഷ വിൻസന്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.ബി.ആർ.സി ട്രൈനർ സിന്ധു,ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തസ്ലീം,കൊണ്ണിയൂർ സെന്റ് ട്രീസാസ് സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ മേബിൾ,സെക്രട്ടറി വി.യു.രഞ്ജിത്ത്,ഭരണ സമിതി അംഗങ്ങളായ ക്രിസ്തുദാസ്,രാകേഷ് കെ,സെൽവരാജ്,ലൈബ്രേറിയൻ ഷൈലജ ദാസ് അക്ഷര സേന അംഗം ലിജു പുതുവൽ എന്നിവർ പങ്കെടുത്തു.