തിരുവനന്തപുരം:ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) ജില്ലാ കൺവെൻഷൻ ഓൺലൈനായി സംഘടിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗം ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിനീത പി.എച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.രാജേഷ് കുമാർ, ബിജു,സ്‌നേഹകുമാർ, ആശ, എ.ആർ.പദ്മകുമാർ, ശ്രുതി, ഹരീഷ് എന്നിവർ സംസാരിച്ചു.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം സോണൽ സെക്രട്ടറി സുനിൽ ജോൺ നന്ദി പറഞ്ഞു.