daleview

വെള്ളനാട്: സാമൂഹ്യ സേവന രംഗത്ത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ് ഡെയിൽവ്യൂ പ്രസ്ഥാനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ദി ഡെയിൽ വ്യൂ സ്ഥാപകരായ ക്രിസ്തുദാസ്,ശാന്തദാസ് എന്നിവർ അന്ത്യവിശ്രമം കൊള്ളുന്ന കാമ്പസിലെ 'ഒറ ക്രിപ്ട്' സന്ദർശനം നടത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. സ്ഥാപകരായ ഇരുവരും നടത്തിയ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ അനുസ്മരിക്കുകയും സ്മരണിക ' ജ്വാല' പ്രകാശനം ചെയ്യുകയും ചെയ്തു. ജി.സ്റ്റീഫൻ.എം.എൽ.എ,ഡെയിൽവ്യൂ കുടുംബാംഗങ്ങളായ ഡീനാദാസ്,ഡിനിൽദാസ്,ഡിപിൻദാസ്,ഡോ.ഷൈജു ആൽഫി തുടങ്ങിയവർ ഗവർണറോടൊപ്പം പുഷ്പാർച്ചനയിലും പങ്കെടുത്തു.

ഫോട്ടോ...................ദി ഡെയിൽ വ്യൂ സ്ഥാപകരായ ക്രിസ്തുദാസ്, ശാന്തദാസ് എന്നിവർ അന്ത്യവിശ്രമം കൊള്ളുന്ന കാമ്പസിലെ 'ഒറ ക്രിപ്ട്' യിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്പാർച്ചന നടത്തുന്നു. ജി.സ്റ്റീഫൻ.എം.എൽ.എ,ഡെയിൽവ്യൂ കുടുംബാംഗങ്ങളായ ഡീനാദാസ്,ഡിനിൽദാസ്,ഡിപിൻദാസ്,ഡോ.ഷൈജു ആൽഫി തുടങ്ങിയവർ സമീപം