ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ 1, 2, 3, 31 വാർഡുകളിൽ നടന്ന സെന്റിനിയർ സർവേയിൽ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 63 ടെസ്റ്റാണ് നടന്നത്. ആറ്റിങ്ങൽ നഗരസഭയിൽ നടക്കുന്ന 34-ാമത്തെ പരിശോധനാ ക്യാമ്പാണ് ഇന്നലെ ആലംകോട് എൽ.പി.എസിൽ നടന്നത്. കൊവിഡ് സ്ഥിരീകരിച്ചവരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഒന്നാം വാർഡിലും രണ്ടു പേർ രണ്ടാം വാഡിലും ഉള്ളവരാണ്.
ക്യാമ്പിൽ ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. നജാം, കൗൺസിലർമാരായ ലൈലാ ബീവി, ദീപാ രാജേഷ്, രമാദേവി, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ ഷെൻസി, മഞ്ചു, ആശാവർക്കർ സരിത, ലില്ലി എന്നിവർ നേതൃത്വം നൽകി.