mkl

കാട്ടാക്കട: കുട്ടികൾക്ക് പഠനോപകരണങ്ങൾ വീട്ടിലെത്തിച്ചുനൽകുന്ന കൊറ്റംപള്ളിയിലെ കോൺഗ്രസ് കൂട്ടായ്മയുടെ "ഏയ് ഓട്ടോ" പരിപാടി കെ.പി.സി.സി നിർവഹക സമിതിയംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.‌ നോട്ട്ബുക്കുകളും പേനയും പെൻസിലും മാത്രമല്ല ക്രയോൺസും ചാർട്ട് പേപ്പറും മിഠായിയുമൊക്കെ കുട്ടികളിലെത്തിക്കാൻ സംഘാടകർ ശ്രമിച്ചു. ചന്തു കൊറ്റംപള്ളിയുടെ നേതൃത്വത്തിൽ പ്രിയങ്ക, സതീഷ്, അനീഷ്, സുനു, ഭദ്രൻ, രാധിക, വർഷ, ജയകുമാർ, കുട്ടു എന്നിവരാണ് 'എയ് ഓട്ടോ' യുടെ സംഘാടകർ.

caption: കൊറ്റംപള്ളിയിലെ കോൺഗ്രസ് കൂട്ടായ്മയുടെ "ഏയ് ഓട്ടോ" പരിപാടി കെ.പി.സി.സി നിർവാഹക സമിതിയംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.