നെയ്യാറ്റിൻകര: കൊവിഡ് പ്രതിസന്ധിക്കിടയിൽ ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി അദ്ധ്യാപനശേഷി വികസിപ്പിക്കുകയാണ് നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിലെ പ്രീ പ്രൈമറി അദ്ധ്യാപകർ. സർഗാത്മക അതിജീവനമെന്ന പേരിൽ ഗൂഗിൾ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി അദ്ധ്യാപകരുടെ സർഗാത്മക ശേഷി വികസിപ്പിക്കാനാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ശില്പശാലയിൽ കടലാസ് പാവകൾ നിർമ്മിക്കാനാനുളള പരിശീലനം നൽകി. പ്രവൃത്തി പരിചയ സംസ്ഥാന പരിശീലകൻ പ്രമോദ് അടുത്തില ശില്പശാലക്ക് നേതൃത്വം നൽകി. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എൻ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. ബി.പി.സി എം. അയ്യപ്പൻ, ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ്, എ.എസ്. മൻസൂർ, എ.എസ്. ബെൻ റെജി, ആർ. വിദ്യാവിനോദ്, സി.ബി. ബിബിൻ എന്നിവർ പങ്കെടുത്തു. ഉപജില്ലയിലെ 98 അധ്യാപകർ പങ്കെടുത്തു.