vld-2

വെള്ളറട: ഇദ്ധന വിലവർദ്ധനയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങളുടെ വില വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ക്വാറി ആൻഡ് അദർ വർക്കേഴ്സ് യൂണിയൻ വെള്ളറട ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണാംകോണം പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ബി. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. വസന്ത കുമാരി,​ പത്മലാൽ,​ വിജയൻ ആശാരി തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ : ഇദ്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മണ്ണാംകോണം പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ